പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​നന്തപു​രം: പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​വ​ടി​യാ​ർ ആ​ർ​പി ലൈ​നി​ൽ താ​മ​സി​ക്കു​ന്ന അ​രു​ണ്‍​കു​മാ​ർ (45) നെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൊബൈൽ ഫോൺ മേശയ്ക്കടിയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിരുന്നതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യു​ടെ വ​നി​ത സു​ഹൃ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ത്ത​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ വ​ഴി കു​ട്ടി​ക​ളു​ടെ അ​ർ​ധ​ന​ഗ്ന​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്ന വ​നി​താ സു​ഹൃ​ത്തു​മാ​യി ഇ​യാ​ൾ പി​ണ​ങ്ങി​പ്പി​രി​ഞ്ഞ​തോ​ടെ ഇവരുടെ ചി​ത്ര​ങ്ങളും പരസ്യപ്പെടുത്തി. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി മ്യൂ​സി​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ർ​ധ​ന​ഗ്ന​ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *