പാ​റ​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

കോട്ടയം: ചി​ങ്ങ​വ​നം പ​ന​ച്ചി​ക്കാ​ടി​ന​ടു​ത്ത് പാ​റ​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പ​ന​ച്ചി​ക്കാ​ട് ച​ക്കാ​ല​പ​റ​ന്പി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ പ്ര​ണ​വ്(14), ചോ​ഴി​യ​ക്കാ​ട് ത​ട​ത്തി​ൽ ജോ​ളി​യു​ടെ മ​ക​ൻ ഷാ​രോ​ണ്‍(13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച ഉച്ചക്കു ശേഷം ര​ണ്ട​ര​യോ​ടെ പ​ന​ച്ചി​ക്കാ​ട് അ​ന്പാ​ട്ടു​ക​ട​വി​ലെ പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ടം. കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി ആ​ഴ​ത്തി​ലേ​ക്ക് വീ​ണ പ്ര​ണ​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഷാ​രോ​ണും മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ആ​ഴ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട കൂ​ട്ടു​കാ​ർ ഭ​യ​ന്നു ഓ​ടി​യെ​ങ്കി​ലും കു​ള​ത്തി​ലി​റ​ങ്ങാ​തി​രു​ന്ന കു​ട്ടി ഓ​ടാ​തെ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചി​ങ്ങ​വ​നം പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കു​ള​ത്തി​ലി​റ​ങ്ങി മൂ​ന്ന​ര​യോ​ടെ ഇ​രു​വ​രേ​യും ക​ര​യ്ക്കെ​ത്തി​ച്ചു. ഇ​രു​വ​രും കു​ഴി​മ​റ്റം എ​ൻ​എ​സ്എ​സ് സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *