കോട്ടയം: ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ ഭാഗീകമാണ്. ലോക്കൽ സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾ നഗരത്തിൽ ഹർത്താലനുകൂലികൾ തടഞ്ഞു. എന്നാൽ ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തടഞ്ഞില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. കോട്ടയം ഡിപ്പോയിൽ നിന്നുള്ള 90 ശതമാനം സർവീസുകളും മുടക്കമില്ലാതെ നടന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. എന്നാൽ ജില്ലയിലെ സ്വകാര്യ ബസ് സർവീസ് പൂർണമായും തടസപ്പെട്ടു.കോട്ടയം: ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ ഭാഗീകമാണ്. ലോക്കൽ സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾ നഗരത്തിൽ ഹർത്താലനുകൂലികൾ തടഞ്ഞു. എന്നാൽ ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തടഞ്ഞില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. കോട്ടയം ഡിപ്പോയിൽ നിന്നുള്ള 90 ശതമാനം സർവീസുകളും മുടക്കമില്ലാതെ നടന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. എന്നാൽ ജില്ലയിലെ സ്വകാര്യ ബസ് സർവീസ് പൂർണമായും തടസപ്പെട്ടു.
ഹർത്താലിനിടെ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളും അരങ്ങേറി. കോട്ടയം നഗരത്തിലെ തിരുനക്കരയിൽ കാറിന് നേരെ കല്ലേറ് നടത്തിയ ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ മറ്റ് ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം ജില്ലയിലെ കടകന്പോളങ്ങളെല്ലാം പൂർണമായി അടഞ്ഞു കിടക്കുകയാണ്. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവാണ്. ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. എംജി സർവകലാശാലയുടെ പരീക്ഷകളും മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ ഹർത്താലിൽ കുടുങ്ങിയ ചില വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.