കന്നുകാലി കശാപ്പ് പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ വേണമെന്ന് വ്യവസായികളോട് മുഖ്യമന്ത്രി

കന്നുകാലി കശാപ്പ് കേന്ദ്രം നിയന്ത്രിച്ചത് മൂലം കേരളത്തിലെ മാട്ടിറച്ചി വിപണന മേഖലയും പാല്‍ ഉല്‍പ്പാദനവും നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കേരളത്തിലെ വ്യവസായ സമൂഹം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു വര്‍ഷം 6500 കോടി രൂപയുടെ മാട്ടിറച്ചി കേരളത്തില്‍ വില്‍ക്കുന്നുണ്ട്. 15 ലക്ഷം കാലികളാണ് പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നത്. പുതിയ നിയന്ത്രണം നമ്മുടെ ഭക്ഷണ ആവശ്യത്തെയും പാല്‍ ഉല്‍പ്പാദനത്തെയും വളരെ പ്രതികൂലമായി ബാധിക്കും.

ഈ പ്രതിസന്ധി വ്യവസായ അവസരമായി മാറ്റിയെടുക്കാന്‍ കഴിയണം. കാലികളെ വളര്‍ത്തുന്ന ഫാമുകളും ആധുനിക അറവുശാലകളും വരണം. അതിന്റെ ഭാഗമായി പാല്‍ ഉല്‍പാദനവും വര്‍ധിക്കും. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാന്‍ അതുവഴി കഴിയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസട്രി (സി ഐ ഐ) പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *