ഇടുക്കി ജില്ലയിൽ അർഹതയുള്ള മുഴുവൻ പേർക്കും രണ്ട് വർഷത്തിനുള്ളിൽ പട്ടയം നൽകും:പിണറായി വിജയൻ

ഇടുക്കി : ഇടുക്കിയിൽ 5500 പേർക്ക് പിണറായി വിജയൻ പട്ടയം നൽകി .

മുഖ്യമന്ത്രിയുടെ പ്രസ്താവന ചുവടെ ചേർക്കുന്നു .

മണ്ണിന്റെ യഥാർത്ഥ അവകാശികളായ 5500 പേർക്ക് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്
കട്ടപ്പനയിൽ നടന്ന ചടങ്ങിൽ പട്ടയം നൽകാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്.
എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ തീരുമാനം.

ഇടുക്കി ജില്ലയിൽ അർഹതയുള്ള മുഴുവൻ പേർക്കും രണ്ട് വർഷത്തിനുള്ളിൽ പട്ടയം നൽകും. ഇതിനായി റവന്യൂ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ ഭൂപരിശോധന നടത്തി ഇക്കാര്യത്തിൽ നടപടിയെടുക്കും. ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്നവരെ ഒരു തരത്തിലും പീഢിപ്പിക്കില്ല. അതേ സമയം കള്ളവിദ്യകളിലൂടെ കയ്യേറ്റത്തിന് പുറപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. കുടിയേറ്റക്കാരെ സംരക്ഷിച്ച് കയ്യേറ്റക്കാരെ ശിക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുക.

മണ്ണിൽ പണിയെടുക്കുന്നവരുടെ കണ്ണീരൊപ്പുന്ന സർക്കാരാണിത്. വ്യത്യസ്ത സാഹചര്യത്തിൽ ഇവിടെ എത്തിപ്പെട്ട് മണ്ണിൽ പൊന്ന് വിളയിച്ചവരെ കയ്യേറ്റക്കാരായി ഒരിക്കലും കാണില്ല. മൂന്നാർ നമ്മുടെ സ്വർണഖനിയാണ്. ദേശീയ സമ്പത്താണ്. അതിന്റെ തനത് സവിശേഷതകൾ നിലനിർത്തിപ്പോകാനാവണം. മലയോര കർഷകർ, തോട്ടം തൊഴിലാളികൾ, തമിഴ്നാട് നിന്നുള്ള കുടിയേറ്റക്കാർ, പാവപ്പെട്ടവർ എന്നിവരുടെയൊക്കെ പ്രശ്നങ്ങളിൽ സർക്കാർ അനുഭാവപൂർവമായ സമീപനമാണ് കൈക്കൊള്ളുക.”

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *