താരസംഘടനയായ അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

താരസംഘടനയായ അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അമ്മ നന്നായാലെ മക്കള്‍ നന്നാവൂവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അമ്മ പ്രസിഡന്റ് ഇന്നസെന്റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്ബത്തിക സഹായം നല്‍കുന്നത് ഒഴിച്ച്‌ നിര്‍ത്തിയാല്‍ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *