എന്റെ പ്രതിഫലം നിശ്ചയിക്കാന്‍ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്; മറ്റൊരാളും ഇടപെടേണ്ട: പാര്‍വതി

മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയെന്ന വാര്‍ത്തകള്‍ക്കെതിരേ നടി പാര്‍വതിയുടെ മറുപടി. എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്. അല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ടതില്ലെന്നുമാണ് പാര്‍വതിയുടെ പ്രതികരണം. . ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്ന വാര്‍ത്തകള്‍ക്ക് എതിരെ പ്രതികരിക്കുകയായിരുന്നു നടി.
മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതിയാണെന്നും ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും ആയിരുന്നു എന്നും തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നുമായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.പല ഓണ്‍ലൈന്‍ സൈറ്റുകളും വാര്‍ത്തയുടെ നിജസ്ഥിതി തിരയാതെ ഈ വാര്‍ത്ത നല്‍കി. അവസാനം ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *