മമ്‌താ മോഹൻദാസ് ഇനി ഒറ്റക്കല്ല

പ്രേക്ഷകരുടെ പ്രിയ താരം മംമ്ത മോഹന്‍ദാസിന് യാത്രകളില്‍ ഇനി മുതല്‍ പുതിയ കൂട്ട്. ടെയോട്ടയുടെ ഫോര്‍ച്യൂണര്‍ കാര്‍ താരം സ്വന്തമാക്കിയിരിക്കുന്നു. ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോര്‍ച്യൂണര്‍ മംമ്ത സ്വന്തമാക്കിയത് ടൊയോട്ടയുടെ കോഴിക്കോട് ഡീലര്‍ഷിപ്പില്‍ നിന്നാണ്. യാത്രകളിലും മറ്റും ഇനി മുതല്‍ മംമ്തക്ക് കൂട്ടായി എസ് യു വി ഫോര്‍ച്യൂണര്‍. ടൊയോട്ട 2009ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോര്‍ച്യൂണറിന്റെ പുതിയ മോഡലാണ് നടി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുതിയ ഫോര്‍ച്യൂണറില്‍ 2.8 ലീറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 28.66 ലക്ഷം മുതല്‍ 32.26 ലക്ഷം രൂപവരെയാണ് ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മംമ്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയാി അഭിനയിക്കാനുള്ള ഭാഗ്യം മംമ്തയെ തേടിയെത്തിയിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേത്രിയുടെ പല സിനിമകളും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്.
മികച്ച അഭിനേത്രി മാത്രമല്ല തന്നില്‍ നല്ലൊരു ഗായികയും ഉണ്ടെന്ന് മംമ്ത തെളിയിച്ചിട്ടുണ്ട്. വിജയ് ചിത്രത്തിലെ ഡാഡി മമ്മി സോങ്ങ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമാലോകം മുഴുവനും കാത്തിരിക്കുകയാണ് മംമ്തയുടെ പാട്ടിനും അഭിനയത്തിനുമായി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *