കാവ്യാ മാധവനെപോലീസ് വിളിച്ചു വരുത്തി മൊഴി എടുക്കും

യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരവും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും പോലീസ് വിളിച്ചു വരുത്തി മൊഴി എടുക്കുമെന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം ദിലീപിനെയും നാദിര്‍ഷയെയും പോലീസ് പതിനാലു മണിക്കൂറോളം ചോദ്യം ചെയ്താണ് വിട്ടയച്ചത്.തുടര്‍ന്ന് കാവ്യാ മാധവന്റെ സ്ഥാപനത്തിലും പോലീസ് റെയ്ഡു നടത്തിയിരുന്നു.
പോലീസ് കാവ്യക്ക് പുറമെ പിതാവ് മാധവന്റെയും മൊഴി എടുക്കും.അതിനു ശേഷം
ദിലീപിനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് അറിയുന്നു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ കടയായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചു എന്നാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.ഇത് കണ്ടെത്താന്‍ ആണ് കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത് .തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കാവ്യയുടെ വീട്ടില്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിട്ടതിനാല്‍ അതിനു കഴിഞ്ഞിട്ടില്ല.വീട്ടില്‍ പരിശോധന നടത്താനും അതേസമയം തന്നെ കാവ്യയെയും പിതാവിനെയും ചോദ്യം ചെയ്യാനുമാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *