രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് ഏറ്റവും പുതിയ ബോക്സോഫീസ് വിശകലനം. രണ്ട് ദിവസം കൊണ്ട് പത്തുകോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയത്. സമീപകാല മലയാളസിനിമാചരിത്രത്തില്‍ ഇത്രയും തരംഗം സൃഷ്ടിച്ച ഒരു ഓപ്പണിംഗ് ഇല്ല.   ആദ്യദിവസം 4.31 കോടി രൂപ കളക്ഷന്‍ നേടിയ ഗ്രേറ്റ്ഫാദര്‍ രണ്ടാം ദിനം പണിമുടക്കായിട്ടും റെക്കോര്‍ഡ് കുതിപ്പ് നടത്തി. രണ്ടാം ദിനത്തിലെ കളക്ഷന്‍ 5.5 കോടി രൂപയാണ്. ഇതുപോലെയൊരു കുതിപ്പ് മലയാള സിനിമയില്‍ ഇതാദ്യമാണ്. പുലിമുരുകന്‍റെ മൂന്നാം ദിനത്തില്‍ ഒരു കുതിപ്പ് കണ്ടെങ്കിലും അത് 4.8 കോടിയില്‍ ഒതുങ്ങിയിരുന്നു.   മലയാള സിനിമാലോകമാകെ ഈ വമ്പന്‍ വിജയത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *