തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിനു കാരണം ശ്രുതിയല്ല:ഗൗതമി

കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ഗൗതമി. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിനു കാരണം ശ്രുതിയല്ല.

രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള്‍ നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുള്ളതെന്നു ഗൗതമി ചോദിക്കുന്നു.

സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളേക്കാളും വലുതെന്നു അഭിപ്രായപ്പെട്ട അവര്‍ ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍ എന്നും പറയുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *