മമ്മൂട്ടിയോട് വെറുപ്പ് തോന്നുന്നുവെന്ന് സംവിധായകന്‍ എംബി പത്മകുമാര്‍

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയോട് വെറുപ്പ് തോന്നുന്നുവെന്ന് സംവിധായകന്‍ എംബി പത്മകുമാര്‍. ഫേസ്ബുക്കിലിട്ട ഈ പോസ്റ്റ് വിവാദമായതോടെ പത്മകുമാര്‍ അത് പിന്‍വലിച്ചു.

സ്വന്തം അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലെഴുതുകയും വിവാദമാകുമ്ബോള്‍ പിന്‍വലിക്കുകയും ചെയ്യുന്ന രീതിയുണ്ട് പത്മകുമാറിന്. ലോകം അറിയേണ്ട നടന് മാജിക്കുകാരനെ പോലെ ജനങ്ങളുടെ മുമ്ബില്‍ കണ്‍കെട്ടു കാട്ടി പ്രായം പിടിച്ച്‌ നിര്‍ത്താന്‍ കാട്ടുന്ന വെപ്രാളത്തില്‍ ഇല്ലാതാകുന്നത് ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയെത്തിക്കേണ്ട ജന്മത്തെയാണ് എന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു പത്മകുമാര്‍.

റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ നേടിയപ്പോള്‍ മലയാളം നടത്തിയ അനുമോദന ചടങ്ങില്‍ സായിപ്പ് മലയാളിയുടെ സ്വന്തം ജോലി എന്നെങ്കിലും നേരിട്ട് കണ്ടാല്‍ അന്ന് മലയാളത്തിന് ഓസ്കാര്‍ ലഭിക്കുമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

പൊന്തന്‍മാടയിലും തനിയാവര്‍ത്തനത്തിലും വിധേയനിലും കണ്ട മമ്മൂട്ടി തിരിച്ച്‌ വരണമെന്ന് പത്മകുമാര്‍ പറയുന്നു.

ഉപരിവിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്‌ വല്ലപ്പോഴുമെങ്കിലും തിരിച്ച്‌ വരണമെന്നും സംവിധായാകന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമയെയും അങ്ങനെയും സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണ് എന്നായിരുന്നു ഫേസ്ബുക്ക് പേജില്‍ പത്മകുമാര്‍ കുറിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *