അമ്മ’ പിരിച്ചുവിടണമെന്ന് ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ “അമ്മ’ എന്ന താരസംഘടന പിരിച്ചുവിടണമെന്ന് എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
അമ്മയുടെ പ്രസിഡന്‍റും ജനപ്രതിനിധിയുമായ ഇന്നസെന്‍റ് ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം പാടേ ലംഘിച്ചിരിക്കുകയാണ്. സ്വയം ബോധ്യമുള്ള ഒരു സംഭവത്തിൽ ഇടപെടാതെ എംഎൽഎമാരായ മുകേഷും കെ.ബി.ഗണേഷ്കുമാറും ഇന്നസെന്‍റ് എംപിയും ഗുരുതര കുറ്റമാണ് ചെയ്തത്. കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസ് അന്വേഷണത്തെക്കുറിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ പറഞ്ഞ കാര്യങ്ങൾ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *