തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് (45) വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത നടന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. തെലുങ്ക് സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് (45) ആണ് കാറപകടത്തില്‍ മരിച്ചത്. ഷംഷാബാദില്‍ ശനിയാഴ്ച രാത്രി 10.10 ഓടെ ഭരത് യാത്ര ചെയ്ത വാഹനം നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തില്‍ വന്ന് ഇടിച്ചതിനാല്‍ ഭരത് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

“ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് സംശയിക്കുന്നതായും,ഇക്കാര്യം പരിശോധിക്കുമെന്നും” പോലീസ് അറിയിച്ചു. കൂടാതെ ബ്രേക്ക് ഡൗണായ ട്രക്ക് രാത്രിയില്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ റോഡ് വശത്ത് പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍ക്കെതിരേ കേസ് എടുത്തതായും പോലീസ് പറഞ്ഞു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *