ജ​ല​ദോ​ഷ​പ്പനി നി​സാ​ര​മാ​യി കാ​ണ​രു​ത്: ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: ജ​ല​ദോ​ഷ​പ്പനി നി​സാ​ര​മാ​യി കാ​ണ​രു​തെന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ. ജ​ല​ദോ​ഷ​പ്പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, മൂ​ക്ക​ട​പ്പ് എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ സ​മ​യം​കൊ​ണ്ട് മാ​റാ​തി​രി​ക്കു​ക​യോ ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന​താ​യോ ക​ണ്ടാ​ൽ എ​ച്ച്1 എ​ൻ 1 പ​നി​യാ​ണോ​യെ​ന്ന് സം​ശ​യി​ക്ക​ണം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഡോ​ക്ട​റെ കാ​ണ​ണം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഓ​സ​ൾ​ട്ടാ​മി​വി​ർ ഗു​ളി​ക​ക​ൾ ക​ഴി​ക്ക​ണം. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​ഗു​ളി​ക​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ.​എ​ൽ.​സ​രി​ത അ​റി​യി​ച്ചു.

പ്ര​മേ​ഹ രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം. പ​നി​യു​ടെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ഡോ​ക്ട​റെ കാ​ണ​ണം. രോ​ഗി​ക​ൾ തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും വാ​യും മൂ​ക്കം മ​റ​ച്ചു​പി​ടി​ക്ക​ണം. വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​തി​രി​ക്കു​ക, ധാ​രാ​ണം പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ക, ഒ​രാ​ഴ്ച പൂ​ർ​ണ്ണ​മാ​യും വി​ശ്ര​മി​ക്കു​ക, പ​നി ഭേ​ദ​മാ​യ​തി​നു​ശേ​ഷം മാ​ത്ര​മേ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ വി​ടാ​ൻ പാ​ടു​ള്ളു​വെ​ന്നും ഡ​യ​റ​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *