ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡ് കേ​ര​ള​ത്തി​ലെ വി​വി​ധ പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ന്നു.റബര്‍ബോര്‍ഡ്‌ മേഖല ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനം ജോസ്‌ കെ.മാണി

കോ​ട്ട​യം: ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡ് കേ​ര​ള​ത്തി​ലെ വി​വി​ധ പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ന്നു. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​ത്തി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തി​യ ഓ​ഫീ​സു​ക​ൾ തു​റ​ക്കും. കേ​ര​ള​ത്തി​ലെ ഇ​ട​ത്ത​രം​ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ ബോ​ർ​ഡ് സേ​വ​ന​ങ്ങ​ൾ അ​പ്രാ​പ്യ​മോ വി​ദൂ​ര​സ്ഥ​മോ ആ​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​ക​ൾ.
റ​ബ​ർ ബോ​ർ​ഡ് കോ​ട്ട​യം റീ​ജ​ണ​ൽ ഓ​ഫീ​സ് ഈ ​മാ​സം 31നു ​പൂ​ട്ടും. അ​ടു​ത്ത ഘ​ട്ട​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ലെ കൂ​ടു​ത​ൽ ഓ​ഫീ​സു​ക​ൾ നി​ർ​ത്തലാക്കും.

കോ​ട്ട​യം ഓ​ഫീ​സ് ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ലു​ള്ള റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ല​യി​പ്പി​ക്കാ​നാ​ണ് റ​ബ​ർ ബോ​ർ​ഡ് ഉ​ത്ത​ര​വ്. കോ​ട്ട​യം മേ​ഖ​ലാ ഓ​ഫീ​സി​നു കീ​ഴി​ൽ ഒ​രു ഫീ​ൽ​ഡ് ഓ​ഫീ​സ് മാ​ത്രം തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം. റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും അ​ടു​ത്ത് റ​ബ​ർ മേ​ഖ​ല​യി​ൽ ത​ന്നെ​യു​ള്ള കോ​ട്ട​യം റീ​ജ​ണ​ൽ ഓ​ഫീ​സ് നി​ർ​ത്തി ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു മാ​റ്റു​ന്ന​തു ക​ർ​ഷ​ക​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​ക്കു​ക. വൈ​ക്കം, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ ക​ർ​ഷ​ക​രും ആ​ർ​പി​എ​സു​ക​ളും കൃ​ഷി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ കോ​ട്ട​യം ഓ​ഫീ​സി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

റ​ബ​ർ ബോ​ർ​ഡ് സ്ഥാ​പി​ത​മാ​യ​തി​നു​ശേ​ഷം ആ​ദ്യം തു​റ​ന്ന കോ​ട്ട​യം റീ​ജ​ണ​ൽ ഓ​ഫീ​സ് വ​ട​വാ​തൂ​ർ മ​ണി​മ​ല​യാ​ർ റ​ബേ​ഴ്സി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 120 ആ​ർ​പി​എ​സു​ക​ളും അ​ഞ്ച് ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ളും ഇ​തി​നു കീ​ഴി​ലു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​കൂ​ടി റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളു​ണ്ട്. ഇ​തി​ൽ ഈ​രാ​റ്റു​പേ​ട്ട ഓ​ഫീ​സ് പാ​ലാ ഓ​ഫീ​സു​മാ​യി ഉ​ട​ൻ ല​യി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

കാ​സ​ർ​ഗോ​ഡ്, മ​ണ്ണാ​ർ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, ശ്രീ​ക​ണ്ഠാ​പു​രം, ത​ല​ശേ​രി ഓ​ഫീ​സു​ക​ൾ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ നി​ർ​ത്തും. അ​തേ​സ​മ​യം ക​ർ​ണാ​ട​ക​ത്തി​ലും വ​ട​ക്കുകി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ തു​റ​ക്കാ​നും ആ​ലോ​ച​ന​യു‍ണ്ട്.

റ​ബ​ർ ബോ​ർ​ഡി​നു കീ​ഴി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 44 റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 26 എ​ണ്ണ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ആ​വ​ർ​ത്ത​നകൃ​ഷി, തോ​ട്ടം പ​രി​ശോ​ധ​ന, വി​ല​സ്ഥി​ര​താ പ​ദ്ധ​തി തു​ട​ങ്ങി റ​ബ​ർ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ ബ​ന്ധ​പ്പെ​ടു​ന്ന​ത് റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളു​മാ​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം എ​റ​ണാ​കു​ളം, കോ​ത​മം​ഗ​ലം റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ക​യും ഇ​വ മൂ​വാ​റ്റു​പു​ഴ ഓ​ഫീ​സി​നോ​ടു ല​യി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പു​ന​ർ വി​ന്യ​സി​പ്പി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ പേ​രെ​യും ത്രി​പു​ര, മേ​ഘാ​ല​യ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​നം കോ​ട്ട​യ​ത്തനി​ന്ന് ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ലേ​ക്കു മാ​റ്റാ​നാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ത്​പ​ര്യം. നി​ല​വി​ൽ ഗോ​ഹ​ട്ടി​യി​ൽ ബോ​ർ​ഡി​ന് ഒ​രു സോ​ണ​ൽ ഓ​ഫീ​സ് മാ​ത്ര​മാ​ണു​ള്ള​ത്.

<strong>റബര്‍ബോര്‍ഡ്‌ മേഖല ഓഫീസുകള്‍
നിര്‍ത്തലാക്കാനുള്ള തീരുമാനം
കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനം
ജോസ്‌ കെ.മാണി</strong>


തകര്‍ന്നുകൊണ്ടിരിക്കുന്ന റബര്‍ മേഖലയ്‌ക്ക്‌ കൂടുതല്‍ ദുരിതം സമ്മാനിച്ചുകൊണ്ടുള്ള റബര്‍ബോര്‍ഡ്‌ മേഖല ഓഫീസുകള്‍ പൂട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനം കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി വിതരണം ഉള്‍പ്പടെയുള്ള എല്ലാ പദ്ധതികളും അട്ടിമറിക്കാന്‍ ഇത്‌ കാരണമാകും. റബര്‍ കര്‍ഷകര്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാട്‌ തുടര്‍ന്നാല്‍ നിയമപരമായും രാഷ്‌ട്രീയപരമായും കര്‍ഷകരെ അണിനിരത്തി ഈ നടപടിയെ കേരളാ കോണ്‍ഗ്രസ്സ്‌ നേരിടുമെന്നും ജോസ്‌ കെ.മാണി പറഞ്ഞു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *