ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങുന്നില്ലെന്നു പറഞ്ഞു വിലയിടിച്ചതോടെ റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍.

ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങുന്നില്ലെന്നു പറഞ്ഞു വിലയിടിച്ചതോടെ റബര്‍ കര്‍ഷകരും പ്രതിസന്ധിയില്‍.
സ്‌കൂള്‍ വര്‍ഷാരംഭത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കൂടുതല്‍ പണം ആവശ്യമുള്ളപ്പോഴാണു അപ്രതീക്ഷിത പ്രതിസന്ധി തിരിച്ചടിയായിരിക്കുകയാണ്‌. ഇടവേളയ്‌ക്കു ശേഷം റബര്‍ വില കൂപ്പൂ കുത്തിയതാണു കര്‍ഷകര്‍ക്കു തിരിച്ചടിയായിരിക്കുന്നത്‌.
ശനിയാഴ്‌ച റബര്‍ വ്യാപാരം 127 രൂപയ്‌ക്കായിരുന്നു. ടയര്‍ കമ്പനികളൊന്നും റബര്‍ വാങ്ങുന്നില്ലെന്ന ന്യായമാണു വ്യാപാരികള്‍ നല്‍കുന്നത്‌. സ്‌കൂള്‍ വര്‍ഷാരംഭം അടുത്തതിനാല്‍ മക്കളുടെ പഠനാവശ്യത്തിനു വന്‍ തുക കരുതേണ്ട അവസരമാണ്‌. രണ്ടു മാസമായി വില്‍ക്കാതിരുന്ന റബര്‍ വിറ്റ്‌ ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള തീരുമാനത്തിലായിരുന്നു കര്‍ഷകര്‍.
ഫെബ്രുവരി അവസാനം 160 രൂപയിലെത്തിയ വിലയാണു മൂന്നുമാസത്തിനുള്ളില്‍ 30 രൂപ താഴ്‌ന്നു 128.50 രൂപയായിരിക്കുന്നത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മാത്രം 12 രൂപയോളം താഴ്‌ന്നു. വില കുറഞ്ഞതിനേക്കാള്‍, കൈയിലുള്ള സ്‌റ്റോക്ക്‌ മികച്ച വിലയ്‌ക്കു വില്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന പരിഭവമമാണു കര്‍ഷകര്‍ക്കുള്ളത്‌. ഒരു കിലോയ്‌ക്കു ശരാശരി 20 – 25 രൂപയുടെ നഷ്‌ടമാണു കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്‌.
റബര്‍ വില സ്‌ഥിരതാ പാക്കേജ്‌ പലയിടങ്ങളിലും പൂര്‍ണമായി പ്രവര്‍ത്തിക്കാത്തതും കര്‍ഷകരെ നിരാശയിലാക്കുന്നു. ഇക്കാര്യത്തില്‍, റബര്‍ ഉത്‌പാദക സംഘങ്ങള്‍ പലയിടങ്ങളിലും കാര്യമായ താത്‌പര്യം കാണിക്കുന്നില്ലെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകിയാണെങ്കിലും നിശ്‌ചിത തുക ലഭിക്കുന്നതു കര്‍ഷകര്‍ക്കു ആശ്വാസമായിരുന്നു.
മഴക്കാലം ആസന്നമായിരിക്കേ, ഷേഡ്‌ ഒട്ടിക്കുന്നതിനുള്ള പണം പോലും കണ്ടെത്താനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിക്കുകയാണ്‌. ഒരു മരത്തിനു ഷേഡ്‌ ഒട്ടിക്കണമെങ്കില്‍ ശരാശരി 40 രൂപയോളം ചെലവു വരും. ഷേഡ്‌ ഒട്ടിക്കാതിരുന്നാല്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *