മി​സോ​റം ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ കേ​ര​ള​ത്തി​ൽ; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: നി​രോ​ധ​നം ലം​ഘി​ച്ച് കേ​ര​ള​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മി​സോ​റം ലോ​ട്ട​റി​യു​ടെ കേ​ര​ള​ത്തി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ ടീ​സ്റ്റാ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് ഉ​ട​മ ഡ​ൽ​ഹി സ്വ​ദേ​ശി ജ​ഗ്മൽ മേ​ത്ത( 58), ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ബം​ഗാ​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ഗി​രീ​ഷ് (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റു ര​ണ്ടു​പേ​ർ വി​ത​ര​ണ ഏ​ജ​ൻ​സി​ക്കാ​യി ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​രാ​ണ്. സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് പു​തു​ശേ​രി കു​രു​ടി​ക്കാ​ട്ടെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച അ​ഞ്ചു​കോ​ടി ടി​ക്ക​റ്റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ഷി​സ്തി എ​ന്ന ക​ന്പ​നി മു​ഖേ​ന​യാ​ണ് മി​സോ​റം ലോ​ട്ട​റി​ക​ൾ സം​സ്ഥാ​ന​ത്തു വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ചി​ട്ടു​ള്ള​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *