പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ജി​എ​സ്ടി; ഒ​റ്റ​കു​റ്റി​ക്ക് ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 32 രൂ​പ

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി). ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ധി​ച്ചു. സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 11.5 രൂ​പ വ​ര്‍​ധി​ച്ച് 564 രൂ​പ​യാ​യി. 18 ശ​ത​മാ​ന​മാ​ണ് സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് ജി​എ​സ്ടി. ആ​റ് വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണി​ത്.

ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ഡ​ൽ​ഹി​യി​ൽ സ​ബ്സി​ഡി​യു​ള്ള സി​ല​ണ്ട​റി​ന് (14.2 കി​ലോ) 446.65 രൂ​പ​യാ​യി​രു​ന്ന​ത് 477.46 ആ​യാ​ണ് വ​ർ​ധി​ച്ച​ത്. മും​ബൈ​യി​ൽ ഡ​ൽ​ഹി​യി​ലേ​തി​നേ​ക്കാ​ൾ വി​ല​വ​ർ​ധി​ക്കും. സി​ല​ണ്ട​ർ ഒ​ന്നി​ന് 14.28 രൂ​പ വ​ര്‍​ധി​ച്ച് 491.25 രൂ​പ​യാ​കും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *