സംസ്ഥാനത്തെ ഹോ​ട്ട​ൽഭ​ക്ഷ​ണ വി​ല അൽപം കു​റ​യും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/ആലപ്പുഴ: ജി​​​എ​​​സ്ടി​​​യു​​​ടെപേ​​​രി​​​ൽ കൂട്ടിയ ഹോ​​​ട്ട​​​ൽ ഭ​​​ക്ഷ​​​ണ വി​​​ല അല്പം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഹോ​​​ട്ട​​​ലു​​​ടമ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ജൂ​​​ലൈ ഒ​​​ന്നിനു വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത്.

ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ നോ​​​ണ്‍ എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ 12 ശ​​​ത​​​മാ​​​ന​​​മാ​​​ണു ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കും. ബാ​​​ക്കി​​​യു​​​ള്ള ഏ​​​ഴു ശ​​​ത​​​മാ​​​നം നിലനിർത്തും. അ​​​താ​​​യ​​​ത്, ജൂ​​​ണ്‍ 30നു ​​​നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ക്ഷ​​​ണവി​​​ല​​​യി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വർധന മാ​​​ത്ര​​​മാ​​​കും നാ​​​ളെ ഉണ്ടാകുക​​​യെ​​​ന്നു കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി അ​​​റി​​​യി​​​ച്ചു.

ജൂ​​​ണ്‍ 30നു 100 ​​​രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന വിഭവത്തിന് ഇ​​​നി 107 രൂ​​​പ മാ​​​ത്ര​​​മേ നോ​​​ണ്‍ എ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പ്പെ​​​ട്ട ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ ഈടാ ക്കുക. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​ന്ന ജൂ​​​ലൈ ഒ​​​ന്നിന് ഇ​​​ത് 112 ആ​​​യി കൂട്ടിയിരു​​​ന്നു. ഇ​​​താ​​​ണ് 107 ആ​​​യി കു​​​റ​​​യു​​​ക. അ​​​തേ​​​സ​​​മ​​​യം, എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ല​​​യി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ 18 ശ​​​ത​​​മാ​​​നം വർദ്ധിപ്പിച്ചിരുന്നു.

ഇ​​​തി​​​ൽ പാ​​​ച​​​കവാ​​​ത​​​ക​​​ത്തി​​​നും മ​​​റ്റു സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ഇ​​​ൻ​​​പു​​​ട്ട് ടാ​​​ക്സി​​​ൽ പെ​​​ടു​​​ത്തി എ​​​ട്ടു ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് ബാ​​​ക്കി വ​​​രു​​​ന്ന പ​​​ത്തു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​കും നി​​​കു​​​തി​​​യാ​​​യി ഈ​​​ടാ​​​ക്കു​​​ക. അ​​​താ​​​യ​​​ത്, എ​​​സി റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളി​​​ൽ ജൂ​​​ണ്‍30​​നു 100 ​രൂ​​​പ വി​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ക്ഷ​​​ണ സാ​​​ധ​​​നം 118 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നത് ഇ​​​ന്നു മു​​​ത​​​ൽ 110 രൂ​​​പ​​​യാ​​​യി കു​​​റ​​​യു​​​ം. ഇ​​​ന്ന​​​ലെ ധ​​​ന​​​മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്കു​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യെത്തുട​​​ർ​​​ന്നാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച ഭ​​​ക്ഷ​​​ണ വി​​​ല കു​​​റ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു മൊ​​​യ്തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി അ​​​റി​​​യി​​​ച്ചു.

ഹോ​​ട്ട​​ൽ മേ​​ഖ​​ല​​യി​​ൽ ജി​​എ​​സ്ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ൾ​​ക്കു സെപ്റ്റം ബറോടെ പൂ​​ർ​​ണ പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നാ​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഹോ​​ട്ട​​ലുട​​മ​​ക​​ളുടെ പ്രശ്നങ്ങൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​നു​​ഭാ​​വപൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു ധ​​ന​​മ​​ന്ത്രി യോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

ഹോ​​ട്ട​​ലു​​ക​​ളി​​ൽ എം​​ആ​​ർ​​പി വിലയ്ക്കു വില്ക്കുന്ന സാ​​ധ​​ന​​ങ്ങൾക്കു നിരക്കു മാറ്റമില്ല. വ്യാ​​പാ​​രി​​ക​​ൾ ന​​ട​​ത്താ​​നൊ​​രു​​ങ്ങു​​ന്ന സ​​മ​​ര​​ത്തി​​ൽ​നി​​ന്നു പി​​ന്മാറ​​ണ​​മെ​ന്നു ധ​​ന​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു. തെ​​റ്റി​​ദ്ധാര​​ണ ​​മൂ​​ല​​മാ​​ണു വ്യാ​​പാ​​രി​​ക​​ൾ സ​​മ​​ര​​ത്തി​​നൊ​​രു​​ങ്ങു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നും ധ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ആ​​ല​​പ്പു​​ഴ ഗ​​സ്റ്റ്ഹൗ​​സി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ പ്രസിഡന്‍റ് മൊ​​യ്തീ​​ൻ കു​​ട്ടി ഹാ​​ജി, വർക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​ജ​​യ​​പാ​​ൽ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *