ജി​എ​സ്ടി നി​ര​ക്കു​ക​ളി​ൽ വീ​ണ്ടും മാ​റ്റം; ഇ​ൻ​സു​ലി​ൻ വി​ല കു​റ​യും

ന്യൂ​ഡ​ല്‍​ഹി: ജി​എ​സ്ടി നി​കു​തി നി​ര​ക്കു​ക​ളി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നം. പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നാ​യ ഇ​ൻ​സു​ലി​ൻ ഉൾപ്പെടെ 66 വ​സ്തു​ക്ക​ളു​ടെ നി​കു​തി നി​ര​ക്കി​ലാ​ണ് മാ​റ്റം വ​രു​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ 16 ാമ​ത് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നി​ര​ക്ക് അ​നു​സ​രി​ച്ച് ഇ​ൻ‌​സു​ലി​ൻ, സ്കൂ​ൾ ബാ​ഗ്, പ്രി​ന്‍റ​ർ എ​ന്നി​വ​യു​ടെ വി​ല കു​റ​യും. ഇ​ൻ​സു​ലി​ന്‍റെ നി​ല​വി​ലെ നി​കു​തി നി​ര​ക്കി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​ണ് കു​റ​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. 12 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ നി​കു​തി.

സ്‌​കൂ​ള്‍ ബാ​ഗ്, പ്രി​ന്‍റ​ര്‍, ക​ണ്‍​മ​ഷി എ​ന്നി​വ​യു​ടെ നി​കു​തി 28 ല്‍ ​നി​ന്ന് 18 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കു​ള്ള ക​ള​റിം​ഗ് ബു​ക്കു​ക​ള്‍​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ഇ​ത് 12 ശ​ത​മാ​ന​മാ​യി​രു​ന്നു.

സി​നി​മാ ടി​ക്ക​റ്റു​ക​ളു​ടെ നി​കു​തി​യും കു​റ​ച്ചു. പു​തി​യ നി​ര​ക്ക് അ​നു​സ​രി​ച്ച് 100 രൂ​പ വ​രെ​യു​ള്ള സി​നി​മാ ടി​ക്ക​റ്റു​ക​ളു​ടെ നി​കു​തി 28 ല്‍ ​നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 100 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ളു​ടെ നി​കു​തി 28 ശ​ത​മാ​ന​മാ​യി തു​ട​രും. ക​ശു​വ​ണ്ടി, ക​യ​ര്‍, അ​ഗ​ര്‍​ബ​ത്തി എ​ന്നി​വ​യു​ടെ നി​കു​തി​യും 12 ല്‍ ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​യും.

പാ​ക്ക് ചെ​യ്ത് ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍​ക്ക് 12 ശ​ത​മാ​ന​മാ​യി​രി​ക്കും നി​കു​തി. നേ​ര​ത്തെ ഇ​ത് 18 ശ​ത​മാ​ന​മാ​യി​രു​ന്നു. ടെ​ലി​കോം നി​കു​തി​യി​ല്‍ മാ​റ്റ​മി​ല്ല. 133 വ​സ്തു​ക്ക​ള്‍​ക്ക് നി​ര​ക്ക് കു​റ​യ്ക്ക​ണം എ​ന്നാ​ണ് ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന് മു​ന്നി​ല്‍ ആ​വ​ശ്യം വ​ന്ന​ത്. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രും.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *