സർക്കാരിനെ വെല്ലുവിളിച്ച് കോഴി കച്ചവടക്കാർ.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വ്യാപാരികളുടെ കടയടപ്പ് സമരം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ രംഗത്ത്.

വ്യാപാരികൾ കോഴികളെ പൊളളാച്ചിയിലെ ഫാമുകളിലേക്ക് മാറ്റുകയാണ്. സർക്കാർ നിർദ്ദേശിച്ച വിലയ്‍ക്ക് വിൽക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കച്ചവടക്കാർ.

കോഴി വില ഏകീകരിക്കുന്നതിന് വേണ്ടി ഇന്നലെ ധനമന്ത്രി തോമസ് ഐസക്കുമായി ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ഭാരവാഹികൾ ആലപ്പുഴയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ തീരുമാനമാകാതെ ചർച്ച അലസി പിരിയുകയായിരുന്നു.

സർക്കാർ നിശ്ചയിച്ച 87 രൂപയ്ക്ക് കോഴിയെ വിൽക്കാൻ ഒരു കാരണവശാലും കഴിയില്ലന്ന് പൗള്‍ട്രി ഫെഡറേഷന്‍ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു. നൂറു രൂപയെങ്കിലും കോഴിയ്ക്ക് ലഭിക്കണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്ന.എന്നാൽ സർക്കാർ ഇത് അംഗീകരിക്കാൻ തയാറായില്ല. ഇതിൽ പ്രതിക്ഷേധിച്ചാണ് ഇന്ന് മുതൽ കടകൾ അടച്ച് സമരം ചെയ്യാൻ ഫെഡറേഷൻ ഭാരവാഹികൾ തീരുമാനിച്ചത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *