ഏ​റ്റു​മാ​നൂ​ർ ജിഐപിസിയെ ​പു​ന​രു​ദ്ധ​രി​ക്കും: ജോ​സ് കെ. ​മാ​ണി എം​പി

ഏ​റ്റു​മാ​നൂ​ർ: ജി.​ഐ.​പി.​സി​യെ ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും പ്ര​യോ​ജ​ന​ക​ര​മാം വി​ധം പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി.​കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഇ​തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും.​കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യും വ്യ​വ​സാ​യ വി​ക​സ​ന ക​മ്മീ​ഷ​ണ​റു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജിഐപിസി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര നും ​സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജ​യിം​സ് പു​ളി​ക്ക​നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് ഇ​ട​വ​ഴി​ക്ക​ലും ചേ​ർ​ന്നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ജി.​ഐ.​പി.​സി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജോ​സ് കെ.​മാ​ണി എം.​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ൻ​സ് വ​ർ​ഗീ​സ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​അ​തി​ര​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​ല്ലാ​ട്ട്, ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, ജ​യിം​സ് പു​ളി​ക്ക​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ,തു​ട​ങ്ങി​യ​വ​ർ എം.​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *