ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

 

ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ വമ്ബന്‍ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍. അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ബിഎസ്‌എന്‍എല്‍. നിലവില്‍ ബിഎസ്‌എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു (ഫെയര്‍ യൂസേഡ് പോളിസി) രണ്ട് എംബിപിഎസ് വേഗം നല്‍കി വന്നിരുന്നതു നാലു എംബിപിഎസ് ആക്കാനാണു ബിഎസ്‌എന്‍എല്‍ തയാറെടുക്കുന്നത്.
എന്നാല്‍ നിശ്ചിത ഡേറ്റാ ഉപയോഗത്തിനുശേഷം വേഗം ഒരു എംബിപിഎസിലേക്കു താഴും. ഫെയര്‍ യൂസേജ് പോളിസി എന്നത് ഒരു പ്ലാനില്‍ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനാണ് പറയുന്നത്. എല്ലാ സേവന ദാതാക്കളും ഇത്രയും ഡേറ്റ ഉപയോഗിച്ചു തീര്‍ന്നാല്‍ പിന്നീടു വേഗം കുറയ്ക്കുകയാണ് ചെയ്യുന്നത്.

നിലവിലെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെല്ലാം മെയ് ഒന്നു മുതല്‍ വേഗം വര്‍ധിപ്പിക്കുമെന്നു ബിഎസ്‌എന്‍എല്‍ അറിയിച്ചു.
നേരത്തെ തന്നെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്നു ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഫെയര്‍ യൂസേജ് പോളിസി (എഫ്യുപി) നാല് എംബിപിഎസിനു കൂടുതലുള്ള പ്ലാനുകളില്‍ വേഗ വ്യത്യാസം വരുത്തിയിട്ടില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *