ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുമായി ബന്ധപ്പെടണം

അക്കൗണ്ടില്‍ നിന്നും അനധികൃത ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുമായി ബന്ധപ്പെടണമെന്നും അങ്ങനെയെങ്കില്‍ ബാധ്യത ഒഴിവാക്കി നല്‍കുമെന്നും റിസര്‍വ് ബാങ്ക്. അക്കൗണ്ടില്‍ നിന്നും നഷ്ടമായ തുക പത്തു ദിവസത്തിനുള്ളില്‍ തിരികെ എത്തുമെന്നാണ് ആര്‍.ബി.ഐ വിശദീകരണം.

ഇടപാടുകാരന്റെ അശ്രദ്ധ മൂലമോ പാസ്വേഡ് കൈമാറ്റം ചെയ്യുന്നത് മുഖേനയോ പണം നഷ്ടമായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടപാടുകാരന് മാത്രമായിരിക്കും. പണം നഷ്ടമായെന്ന് മനസ്സിലായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യം ബാങ്കിനെ അറിയിക്കേണ്ടതാണ്. ബാങ്കിനെ വിവരം ധരിപ്പിച്ച ശേഷവും പണം നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനു തന്നെ ആയിരിക്കും. ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പാണ് നടന്നതെങ്കില്‍ നഷ്ടമായ തുക പത്തു ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

തട്ടിപ്പു നടന്നു നാലു മുതല്‍ ഏഴു ദിവസം വരെ കഴിഞ്ഞാണ് ബാങ്കില്‍ വിവരം അറിയിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യത ബാങ്കും ഇടപാടുകാരനും ചേര്‍ന്നു വഹിക്കണം. എന്നാല്‍ ഇടപാടുകാരന്റെ ബാധ്യത 25000 രൂപയ്ക്ക് മുകളില്‍ ആകില്ല. കൂടാതെ ദിവസം കഴിഞ്ഞാണ് ബാങ്കില്‍ വിവരമറിക്കുന്നതെങ്കില്‍ ബാങ്കിന്റെ നയമനുസരിച്ചാകും നടപടി

എസ്.എം.എസ് വഴിയോ ഇ മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇടപാടുകാരനെ നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *