മണ്ണിനെ പ്രണയിച്ചവൻ മരുഭൂമിയിൽ നാടിനെ പുനർസൃഷ്ടിച്ചു.

ചെറുപ്പകാലം മുതൽ കൃഷിയെ പ്രണയിച്ച ദിലിപിനു കമ്പനി വളപ്പിൽ തുളസി നട്ട് പച്ചപ്പ് കണ്ട് ആരും കാണാത്ത പിന്നാമ്പുറത്ത് കൂടുതൽ ചെടികൾ നട്ടു നനച്ചു. വെള്ളത്തിന്റെ ഒരു പൈപ്പ് പോയ സ്ഥലം അന്വഷിച്ച് കണ്ടുപിടിച്ച് ഉടമസ്ഥൻ അറബിയ്ക്ക് പരാതി നൽകി. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിപോകാം എന്ന് കരുതി വിങ്ങലിച്ച് നിന്ന ദിലീപിനെ അഭിനന്ദിച്ച ഉടയവൻ ഉടനെ 2500 ദിർഹംസ് നൽകി മണ്ണ് വാങ്ങാൻ നിർദ്ദേശിച്ചു.

അത് ഒരു വലിയ അംഗീകാരമായി ആയിരത്തോളം തൊഴിലാളികളുള്ള കമ്പനിയും ഉടമസ്ഥനും ഉദ്ദ്യോഗസ്ഥരും എല്ലാം ദിലീപിനു സഹായങ്ങൾ ഒരുക്കുന്നു. അതെ ഒരു കൊച്ചുകേരളത്തിന്റെ ചെറിയ പതിപ്പ് ദുബായ് നഗരത്തിലെ റാഷീദിയാ വ്യാവസായിക മേഖലയിൽ ഒരുക്കി.

ദിലീപ് എന്ന ഈ യുവകർഷകൻ വലിയോരു സന്ദേശമാണ് പ്രവാസികളായ നമുക്ക് നൽകുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *