മട്ടുപ്പാവിലെ മുട്ടക്കോഴികള്‍

മട്ടുപ്പാവിലെ മുട്ടക്കോഴികള്‍ ആണും പെണ്ണുമായി പത്തെണ്ണം. മുട്ടയിടാനുള്ള തയ്യാറെടുപ്പിലാണ് പെണ്ണുങ്ങള്‍. ( ഇവര്‍ പാട്ട്പാടിത്തുടങ്ങി ) ഗ്രാമപ്രിയ ആണ് ഇനം.

ഇപ്പോള്‍ അഞ്ചു മാസം വളര്‍ച്ചയായി. മുട്ടയെക്കാളും പ്രധാനം നല്ല ജൈവ വളം കിട്ടുമെന്നുള്ളതാണ്. ( കൃഷി ഉഷാറാകും ) കാഷ്ടം ശേഖരിക്കാന്‍ കൂടി നടു ഭാഗത്ത് രണ്ടു TRAY കള്‍ സ്ഥാപിച്ചിട്ടുണ്ട് ഒരു തരി പോലും താഴെ വീഴില്ല. ട്രേ യില്‍ നിരത്തിയ ചകിരിച്ചോറില്‍ അവ നല്ല വൃത്തിയായി ഉണങ്ങിയ നിലയില്‍ സൂക്ഷിക്കപ്പെടും.

അതുകൊണ്ട് തന്നെ വൃത്തികെട്ട മണവും ഇല്ല. ( SO NEAT AND CLEAN ) വെള്ളം കുടിക്കാനായി നിപ്പിള്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ഒരു തുള്ളി വെള്ളം പോലും താഴെ വീഴില്ല. എപ്പോഴും നല്ല ശുദ്ധ ജലം ലഭ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കാം. രാത്രി 8 മുതല്‍ 10 മണി വരെ – 9496119080

No automatic alt text available.

കോഴികള്‍ക്ക് വെള്ളം കുടിക്കുന്നതിന്നുള്ള സംവിധാനം. മഞ്ഞ നിറത്തില്‍ കാണുന്നതാണ് nipple. ആ needilil ചുണ്ട് മുട്ടുമ്പോള്‍ വെള്ളം പുറത്തേക്ക് വരും. കൂടുതലുള്ളത് താഴെ tray യില്‍ വീഴും.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *