എന്റെ പ്രധാന ഹോബി – സിസിലി ഏബ്രഹാം

പ്രവാസ ജീവിതത്തിന്റെ ഗതി വേഗങ്ങള്‍ക്കിടയില്‍ നാം കൈവിട്ടു പോകുന്ന നമ്മുടെ ജീവിതചര്യകള്‍. ഇതുകൊണ്ട് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നമ്മുടെ ആരോഗ്യകരമായ ജീവിതം തന്നെയാണ് . നമ്മുടെ പൂര്‍വികര്‍ പിന്‍ തുടര്‍ന്ന പല നല്ല ശീലങ്ങളും പുതു തലമുറയ്ക്ക് അന്യമാവുകയാണ് . പ്രവാസ ജീവിതത്തിനിടയില്‍ സമ്മാനമായി പ്രഷറും ഷുഗറും ജീവിത ശൈലി രോഗങ്ങളായി വന്നിരുന്നു എങ്കില്‍ ഇപ്പോള്‍ മദ്ധ്യ വയസ്സില്‍ തന്നെ പലരും ക്യാന്‍സര്‍ എന്ന മഹാരോഗത്തിന് അടിമപ്പെടുകയാണ് .മാരകവിഷം അടിച്ചു വരുന്ന പച്ചക്കറികള്‍. പാല്‍ , മത്സ്യ മംസ്യാദികള്‍ .ഇവ ഒക്കെ കഴിക്കുന്ന നാം രോഗികള്‍ ആയില്ലെന്കിലെ അതിശയം ഉള്ളു .വ്യായാമം ഇല്ലാത്ത ടെന്‍ഷന്‍ നിറഞ്ഞ ജീവിതം . ആധുനീക ഭക്ഷണ ശൈലികള്‍ .ഇതൊക്കെ പുതിയ തലമുറയില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു .എന്നാല്‍ ഇതുകൊണ്ട് ഒക്കെ ജീവിതത്തില്‍ ആരോഗ്യത്തോടെ നടക്കേണ്ട സമയം കൂടുതലും നാം ആശുപത്രികള്‍ കയറി ഇറങ്ങേണ്ട ഗതികേടിലും .

നിരവധി സുഹൃത്തുക്കള്‍ കാന്‍സറിന്റെ പിടിയില്‍ അമരുകയും പ്രവാസ ലോകത്ത് ഒറ്റപ്പെടുകയും ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടായ അവസ്ഥയില്‍ലാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരല്‍ തുമ്പില്‍ കാര്‍ഷിക വിസ്മയവുമായി സൈബര്‍ ലോകത്ത് കൃഷിയെ പ്രോത്സാഹനം നല്‍കാന്‍ ഒരു കൂട്ടായ്മ തുടങ്ങണം എന്ന ആഗ്രഹം ജനിച്ചത്‌ .പരമ്പരാഗതമായി കൈമാറിവന്ന നമ്മുടെ കാര്‍ഷിക സംസ്‌കാരം പുതുതലമുറയില്‍നിന്നു അന്യമാകുന്ന വേദനാജനകമായ അവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്. എല്ലാവരും വൈറ്റ് കോളര്‍ ജോലി തേടി ഗള്‍ഫ്‌ നാടുകളില്‍ എത്തിയപ്പോള്‍ നാട്ടിലെ പരമ്പരാഗത കൃഷി ക്കാരുടെ അടുത്ത തലമുറ തന്നെ ഇല്ലാതെയായി എന്നതാണ് സത്യം .കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണം നമ്മുടെ ആഹാര രീതികള്‍ തന്നെ ആണ് എന്ന് പ്ര ശസ്ഥ ഡോകടര്‍മാര്‍ തന്നെ വിലയിരുത്തുന്നു . ഇതിന് പ്രതിവിധി സ്വന്തം വീട്ടു വളപ്പില്‍ കഴിയും വിധം പച്ചക്കറികള്‍ നമ്മല്‍ വളര്‍ത്തുക എന്നത് തന്നെയാണ് .

ഇതിനുള്ള പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ രണ്ടു വര്ഷം മുന്‍പ് ആരംഭിച്ച ഒരു കൂട്ടായ്മയാണ് ഹരിതകേരളം . നവ സാമൂഹ്യ മാധ്യമ മായ ഫേസ്ബൂക്കില്‍ കൂടെയാണ് അംഗങ്ങള്‍ പരസപരം അറിവുകള്‍ കൈമാറ്റം ചെയ്യുന്നത് . ഒരു വിരല്‍തുമ്പില്‍ നമ്മുടെ കാര്‍ഷീക സംശയങ്ങള്‍ പരിഹരിക്കാന്‍ സഹായം ലഭിക്കും എന്നതാണ് ഇതിന്റെ ആദ്യത്തെ സവിശേഷത .അതിനൊടോപ്പം കൃഷിയിലൂടെ നല്ല സൌഹൃദം വളർതാനും നമുക്ക് സാധിക്കും . നിരവധി രാജ്യങ്ങളില്‍ ഉള്ള സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഗ്രൂപ്പിന്റെ അംഗങ്ങളാണ് .പല രാജ്യങ്ങളില്‍ നിന്നുള്ള വിത്തുകളും അറിവുകളും അന്യോന്യം കൈമാറ്റം ചെയ്യാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരിക്കല്‍ അംഗങ്ങള്‍ ഒത്തു ചേരാറുണ്ട്

ആധുനീക രീതിയിലുള്ള കൃഷി രീതികള്‍ , രോഗ കീട നിയന്ദ്രണത്തിനു വേണ്ട വിദഗ്ധ ഉപദേശങ്ങൾ , ഇവയൊക്കെ പരിചയ സമ്പന്നരായ കർഷകരില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

നല്ല ഇനം വിത്തുകൾ അംഗങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുക എന്നതും നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് .

ക്രിയാത്മകമായി സമയം ചിലവഴിക്കാനും, അറിവും അനുഭവജ്ഞാനവും പങ്കു വെയ്ക്കുവാനും ഈ കൂട്ടായ്മ യിലൂടെ നമുക്ക് സാധിക്കുന്നു .

ഓരോത്തര്‍ക്കും അവരവരുടെ പരിമിതമായ സ്ഥലത്ത് കൃഷിചെയ്യാന്‍ വേണ്ട അത്യാവശ്യ വിത്തുകള്‍ ,അറിവുകള്‍ ഇവയൊക്കെ ലോകത്താകമാനം ഉള്ള അംഗങ്ങള്‍ക്ക് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. .U.A.E ലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രൂപ്പ്‌ പ്രവര്‍ത്തനം നടത്തുകയും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് .കൃഷിയോടൊപ്പം വിത്ത് വിതരണവും കൂടാതെ ശക്തമായ സൌഹൃദ ബന്ധങ്ങള്‍ വളര്‍ത്താനും അങ്ങനെ പ്രവാസ ലോകത്ത് നാം തനിച്ചല്ല എന്ന ബോധം വളര്‍ത്താനും ഇത് മൂലം കഴിയുന്നു .ഹരിത കേരളത്തിന്റെ നേതൃത്തത്തില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് ഫണ്ട് അംഗങ്ങള്‍ ക്കിടയില്‍ പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈതാങ്ങല്‍ നല്കാന്‍ ശ്രദ്ധ ചെലുത്തുന്നു .സമൂഹത്തില്‍ എന്തെങ്കിലും ഒക്കെ ചില നന്മകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പ് അടുത്തിടെ ഗ്രൂപ്പിലെ കാലുകള്‍ ഒരു ആക്സിടന്റില്‍ നഷ്ട പ്പെട്ട ഒരു കര്ഷന് ജീവിതമാര്‍ഗം കണ്ടെത്താന്‍ മട്ടുപ്പാവില്‍ ഇറച്ചിക്കൊഴിയെ വളര്‍ത്താന്‍ ഉള്ള സൗകര്യം ചെയ്തു കൊടുക്കയുണ്ടായി .കാരിത്താസ് ഇന്ത്യയുടെ ആശാകിരണം എന്ന സംഘടന വഴി,കാൻസർ ബാധിച്ചു സുഖപ്പെട്ടവർക്കു അടുക്കളത്തോട്ടം നിർമ്മിക്കാനായി ഹരിതകേരളം അംഗങ്ങൾ വിത്തുകൾ സൗജന്യമായി നൽകുകയുണ്ടായി,

ഇവിടെ ലഭ്യമായ ചെറിയ ബാല്ക്കണികളില്‍ പോലും ചീര ,മുളക് ഇവയൊക്കെ നട്ട് പിടിപ്പിക്കാന്‍ തുടങ്ങിയാല്‍ തന്നെ ഗ്രൂപ്പിന്റെ ലക്ഷ്യം വിഷമടിക്കാത്ത ഭക്ഷണം ഈ മരുഭൂമിയിലും നമുക്ക് സാധ്യമാക്കാം .വീട്ടമ്മമാര്‍ വിചാരിച്ചാല്‍ നമുക്കിവിടെ കറിവേപ്പില ,മുളക് ,പുതിന ഇവയൊക്കെ ബാല്‍ക്കണിയിലും വളര്‍ത്താന്‍ സാധിക്കും .നമ്മുടെ മക്കള്‍ക്ക്‌ വിഷം അടിക്കാത്ത ഭക്ഷണം കൊടുക്കണം എന്ന് മാതാപിതാക്കള്‍ തീരുമാനം എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അതിനുള്ള മനസ്സുണ്ടെങ്കില്‍ ഒപ്പം സഹായത്തിനായി https://www.facebook.com/groups/886023614809740/ നിങ്ങള്‍ക്കൊപ്പം ഉണ്ട്.

ഗള്‍ഫില്‍ സുലഭമായി വളരുന്ന ,മുരിങ്ങ ,പച്ച ചീര ,തഴുതാമ ,കൊഴുപ്പ ചീര ഇവയുടെ ഒക്കെ ഗുണങ്ങള്‍ പലര്‍ക്കും അറിഞ്ഞുകൂടാ . നമ്മള്‍ വാങ്ങി കുഞ്ഞുങ്ങള്‍ക്ക്‌ സ്നേഹത്തോടെ കൊടുക്കുന്ന കെന്‍ടുക്കി ,കാര്‍ബോനേറ്റട് ഡ്രിങ്ക്സ്,മറ്റു ഫാസ്റ്റ് ഫുട്കള്‍ ഇവയില്‍ ഒക്കെ അടങ്ങിയിരിക്കുന്നത് മാരകമായ വിഷം അടങ്ങുന്ന കളറുകളും എണ്ണയും ചേര്‍ന്നതാണ് എന്ന് എത്ര മാതാപിതാക്കള്‍ക്ക് അറിയും . .നമ്മുടെ കുഞ്ഞുങ്ങളെ ആരോഗ്യകരവും പോഷകങ്ങളും അടങ്ങിയ ഭക്ഷണ ശീലം തന്നെ പഠിപ്പിക്കാന്‍ അതിന്റെ ഗുണ ദോഷങ്ങളെ പറ്റി മാതാപിതാക്കള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുത്താല്‍ അവര്‍ ആ ശീലം തന്നെ തുടരും തീര്‍ച്ച .അങ്ങനെ നമ്മുടെ കുട്ടികള്‍ക്ക് മാരക വിഷം ചേര്‍ന്ന ഭക്ഷണത്തില്‍ നിന്ന് വിടുതല്‍ നല്‍കാം .

.അമേരിക്ക തൊട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിത്തുകളും സാങ്കേതിക വിവരങ്ങളും ഞൊടിയിടക്കുള്ളില്‍ കൈമാറാന്‍ മറ്റേതു സാങ്കേതിക വിദ്യയെക്കായിലും മുന്‍പില്‍ നില്‍ക്കുന്ന ഇന്റര്‍നെറ്റ് ഇന്ദ്രജാലം നല്ല വഴിക്ക് ഉപയോഗിച്ചാല്‍ സാധ്യമാവും എന്നതിന് ഒരു ഒന്നാംതരം തെളിവ് കൂടെയാണ് https://www.facebook.com/groups/886023614809740/

. പണ്ട് അഭ്യസ്തവിദ്യരായ ആളുകള്‍ ആണ് കൂടുതലും കൃഷിയില്‍ മുഴുകിയിരുന്നത് എങ്കില്‍ ഇന്ന് സ്ഥിതി അതല്ല .സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉന്നത സേവനം അനുഷ്ടിക്കുന്ന പലരും ഗ്രൂപ്പില്‍ അംഗങ്ങളാണ് .അവരൊക്കെ ചെയ്യുന്ന കൃഷികള്‍ ഏവര്‍ക്കും പ്രചോദനം നല്‍കുന്നവ തന്നെയാണ് ,ശാത്രക്ന്ജര്‍, ഡോക്ടര്‍ ,എന്‍ജിനിയര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ , റിട്ടയര്‍ ആയ ഉദ്യോഗസ്ഥര്‍, തൊട്ട് എല്ലാവിധ തുറകളിലും ഉള്ളവര്‍ ഒറ്റക്കെട്ടായി ഈ ഗ്രൂപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും കൃഷിയിലുള്ള അവരവരുടെ അനുഭവ സമ്പത്ത്പരസ്പരം കൈമാറുന്നു .കൂടാതെ കാര്‍ഷീക ക്ലാസുകളും നടത്താറുണ്ട്‌ . പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കു മടങ്ങുമ്പോള്‍ നമുക്ക് നാട്ടില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്‍ഷീക സംരഭങ്ങള്‍ക്ക് മാര്‍ഗരേഖ നല്‍കാനും ഈ ഗ്രൂപ്പ്‌ പ്രവര്‍ത്തനം വളരെ അധികം സഹായകമാണ്.
വീടുമുറ്റത് കൃഷി ചെയ്യുന്നതുമൂലം നമുക്ക് ലഭിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ ,കുടുംബമായി അതില്‍ പങ്കാളികള്‍ ആകുമ്പോള്‍ ലഭിക്കുന്ന സന്തോഷം ,കൂടാതെ ഇതുമൂലം ലഭിക്കുന്ന വ്യായാമം ,മാനസീക ആരോഗ്യം ഇവയെല്ലാം വേറെ ഏതു ഹോബി യിലാണ് നമുക്ക് ലഭിക്കുക .പ്രവാസികളായ എല്ലാ വിട്ടമ്മമാരും അവരുടെ പരിമിതമായ സ്ഥലത്ത് വിഷമടിക്കാത്ത എന്തെങ്കിലും ചില പച്ചക്കറികള്‍ എങ്കിലും തങ്ങളുടെ കുടുബത്തിന് വേണ്ടി ഉണ്ടാക്കിയെടുതാല്‍ അതില്‍ പരം സന്തോഷം വേറൊന്നില്ല . കുടുംബ ത്തിനും അതിലൂടെ നമ്മുടെ സമൂഹത്തിനും നല്കാന്‍ ഇത്ര നല്ല സന്ദേശം വേറെ ഒന്ന് ഇല്ല എന്നതാണ് എന്റെ പക്ഷം.

സ്വന്തമായി കൃഷി ചെ യ്യുന്നതോടൊപ്പം,മറ്റുള്ളവരിലേക്കും ഈ ആശയം എത്തിക്കുക,ആരോഗ്യകരമായ നല്ല നാളേക്ക് എല്ലാ വീട്ടൂ വളപ്പുകളും വിഷരഹിത ഭക്ഷണത്തിനു വേണ്ടി ഒരു അടുക്കളത്തോട്ടം നിര്‍മിക്കണം , അങ്ങനെ നഷ്ടപ്പെട്ടു പോയ നമ്മുടെ നാടിന്‍റെ ഹരിതാഭ വേണ്ടെടുക്കുന്നതിനോടൊപ്പം വരും തലമുറയ്ക്ക് ആരോഗ്യമായി ജീവിക്കാന്‍ ഉള്ള പരിസ്ഥിതിയും പുനസ്ഥാപിക്കാന്‍ കഴിയണം . അതാകണം നമ്മുടെ ലക്ഷ്യം.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *