അമൃത് മിട്ടി നിര്‍മാണം

അമൃത് മിട്ടി നിര്‍മാണം …. കൃഷിയിടത്തു ലഭ്യമായ ജൈവ വസ്തുക്കള്‍ മണ്ണുമായി കലര്‍ത്തി തയ്യാറാക്കുന്ന നമ്മുടെ കമ്പോസ്റ്റിനോട് സാദൃശ്യമുള്ള അമൃത് മിട്ടി ( അമൃത് മണ്ണ് ) ആണ് നെറ്റ്യൂകോ കൃഷിരീതിയുടെ അവിഭാജ്യഘടകം .

 

( 1 ) ഉണങ്ങിയ സസ്യ അവശിഷ്ടങ്ങളും ഇലകളും ആവശ്യത്തിന് ശേഖരിച്ച് അവ മൂന് നാല് ഇഞ്ച് നീളത്തില്‍ മുറിക്കുക ( നീളം കുറഞ്ഞ ഇലകള്‍ മുറിക്കാതെ തന്നെ ഉപയോഗിക്കാം )

( 2 ) ജൈവ വസ്തുക്കള്‍ ഒരു ദിവസം അമൃത ജലത്തില്‍ മുക്കി വയ്ക്കുക ( ചാണകം ഗോമൂത്രം ശര്‍ക്കര , വെള്ളം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം )

( 3 ) ജൈവ വസ്തുക്കള്‍ മണ്ണില്‍ ആറടി നീളത്തിലും രണ്ടര അടി വീതിയിലും രണ്ടിഞ്ചു കനത്തിലും മണ്ണില്‍ നിരത്തുക

( 4 ) ജൈവ അടരിനു മുകളില്‍ രണ്ടിഞ്ചു കനത്തില്‍ നല്ല മണ്ണ് നിരത്തുക

( 5 ) ജൈവ വസ്തുക്കളും മണ്ണും ഓരോ ലെയറുകളായി നിരത്തുന്നത് ഒരു അടി ഉയരം ആകുന്നത് വരെ തുടരുക

( 6 ) ഏറ്റവും മുകളിലെ രണ്ടിഞ്ചു മണ്ണില്‍ ആറു രസങ്ങളെ അടിസ്ഥാനമാക്കി ഉള്ള വിത്തുകള്‍ വിതക്കുക …. പെരും ജീരകം ( മധുരം ) , മുളക് ( എരിവ് ) , ഉലുവ , പാവയ്ക്ക ( കൈപ്പ് ) , തക്കാളി , പുളിയാറില ( പുളി ) , കൊത്തമര ( ചവര്‍പ്പ് ) , ചീര ( ഉപ്പ് ) …. ഇതിനു മുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണ് നിരത്തുക

( 7 ) മണ്ണിന്‍റെ മുകളില്‍ അമൃത ജലത്തില്‍ മുക്കിയ ഉണങ്ങിയ ഇലകള്‍ കൊണ്ട് മൂടിയിടുക

( 8 ) ദിവസവും ഒരു നേരം ഈ കൂന ചെറുതായി നനക്കുക . വിത്ത്‌ മുളക്കുമ്പോള്‍ പുത മാറ്റുക

( 9 ) മുളച്ച ചെടികള്‍ ഇടക്ക് മുകളില്‍ നിന്ന് കുറച്ചു നീളത്തില്‍ മുറിച്ച് കൂനയുടെ മുകളില്‍ തന്നെ പുതയായി ഇടുക . തുടര്‍ന്ന് മാസത്തില്‍ രണ്ട് മൂന് പ്രാവശ്യം കൂനയിലെ മണ്ണ് മറിച്ചു കൊടുക്കുക

( 10 ) ഏകദേശം 150 ദിവസം കഴിഞ്ഞാല്‍ അമൃത് മിട്ടി തയ്യാറാകും . ഇത് ചട്ടിയിലോ ഗ്രോ ബാഗിലോ മണ്ണിലെ കുഴി യിലോ നിറച്ച് കൃഷി ചെയ്യാം . അമൃത് മിട്ടിയുടെ മുകളില്‍ എപ്പോഴും ജൈവ പുത നല്‍കി നേരിട്ട് വെയില്‍ കൊള്ളാതെ സൂക്ഷിക്കണം .

അമൃത് മിട്ടിക്ക് മണ്ണിന്‍റെ മണമായിരിക്കും . ഒരു ലിറ്റര്‍ അമൃത് മണ്ണിന് 400 ഗ്രാം ഭാരം ഉണ്ടായിരിക്കും . സസ്യങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൂക്ഷ്മ മൂലകങ്ങളും അടങ്ങിയ അമൃത് മണ്ണില്‍ ആരോഗ്യത്തോടെ വളരുന്ന സസ്യങ്ങള്‍ രോഗങ്ങളെയും കീട ആക്രമണത്തെയും സ്വയം അതിജീവിക്കും .എന്ന് ഈ കൃഷി രീതി അവകാശപ്പെടുന്നു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *